ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ജിത്തു റായ്യാണ് സ്വര്‍ണ്ണം ഇന്ത്യയ്ക്കായി ആദ്യ സ്വര്‍ണം വെടിവെച്ചിട്ടത് . ഈ ഇനത്തില്‍ ലോക റാങ്കിങ്ങില്‍ തന്നെ ഒന്നാം സ്ഥാനത്തുള്ള ജിത്തുറായി ഇന്ത്യയ്ക്ക് ഉറച്ച സ്വര്‍ണ്ണ പ്രതീക്ഷയായിരുന്നു
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയ ശ്വേത ചൗധരി പതിനേഴാമത് ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അര്‍ഹയായി. ഏഷ്യന്‍ ഗെയിംസില്‍ ശ്വേതയുടെ ആദ്യ വ്യക്തിഗത മെഡലാണിത്.
ഈയിനത്തില്‍ ചൈനയുടെ ഷാങ് മെന്ഗ്യൂണ് സ്വര്‍ണവും കൊറിയയുടെ ജംഗ് ജീഹിയ വെള്ളിയും നേടി. ആദ്യ രണ്ട് ശ്രമങ്ങളില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശ്വേത നിര്‍ണായമായ മൂന്നാം ശ്രമത്തിലാണ് മികച്ച പ്രകടനത്തിലൂടെ വെങ്കല മെഡല്‍ കരസ്ഥമാക്കിയത്. ഹീന സിദ്ദു, കൗമാരതാരം മലൈക ഗോയല്‍ എന്നിവരും മത്സരത്തിനുണ്ടായിരുന്നെങ്കിലും ഫൈനല്‍സിന് യോഗ്യത നേടാനായില്ല.
നേരത്തെ ഗെയിംസിലെ ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കിയിരുന്നു.
ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സിലെ ആദ്യമത്സരത്തില്‍ ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായ സൈന നെഹ്വാള് വിജയിച്ചു. മക്കാവു താരത്തെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സൈന പരാജയപ്പെടുത്തിയത്. സ്കോര്‍ 21-4, 21-6. രണ്ടാം സിംഗിള്‍സില്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവ് പിവി സിന്ധു മക്കാവു താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ 21-8, 21-9