ന്യൂഡല്‍ഹി: ഏഷ്യന്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അവസാന മത്സരത്തില്‍ ഫിലിപ്പീന്‍സിനോട് തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ പലസ്തീനെ മറികടന്നാണ് ഇന്ത്യയുടെ മുന്നേറ്റം. 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തുന്നത്.
ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയും പലസ്തീനും ഏഴ് പോയിന്റ് വീതം നേടി. ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കായിരുന്നു ജയം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഏഷ്യയിലെ ഏറ്റവും മികച്ച എട്ട് ടീമുകളില്‍ ഒന്നായത്. കരുത്തരായ ചൈനയായിരിക്കും ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളി.