യൂഡല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്ടഫോണ്‍ വിപണി ലക്ഷ്യമിട്ട് ഏസെര്‍. ഏസെറിന്റെ പുതിയ രണ്ട് സ്മാര്‍ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. ലിക്വിഡ് സെഡ്530, ലിക്വിഡ് സെഡ്630 എസ് എന്നീ മോഡലുകളാണ് ഏസെര്‍ കുടുംബത്തില്‍ നിന്നും വിപണിയിലെത്തിയ പുതിയ സ്മാര്‍ട് ഫോണുകള്‍.
ലിക്വിഡ് സെഡ്530ന് 6,999 രൂപയും ലിക്വിഡ് സെഡ്630 എസിന് 10,999 രൂപയുമാണ് വില. ഓണ്‍ലൈന്‍ വിതരണക്കാരായ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയാണ് ഫോണ്‍ ആവശ്യക്കാരില്‍ എത്തുക.
1.3 ജിഗാഹെഡ്‌സ് ക്വാഡ് കോര്‍ പ്ര?സസര്‍, അഞ്ച് ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെ, രണ്ട് ജി.ബി റാം, 16 ജി.ബി ഇന്റേര്‍ണല്‍ മെമ്മറി, മുന്നിലും പിന്നിലും എട്ട് മെഗാപിക്‌സല്‍ ക്യാമറ എന്നിവയാണ് ലിക്വിഡ് സെഡ്530യുടെ പ്രത്യേകത. 2490 എം.എ.എച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.
ലിക്വിഡ് സെഡ്630 എസില്‍ 1.3 ജിഗാഹെഡ്‌സ് ഒക്ടകോര്‍ രെപാസസറാണുള്ളത്. 5.5 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെ, മൂന്ന് ജി.ബി റാം, 32 ജി.ബി ഇന്റേര്‍ണല്‍ മെമ്മറി, മുന്‍ പിന്‍ എട്ട് എം.പി ക്യാമറ, 4000 എം.എ.എച്ച് ബാറ്ററി എന്നിവ ലിക്വിഡ് സെഡ്630 എസില്‍ ഉണ്ട്.
ലിക്വിഡ് സെഡ്630 എസ് നവംബര്‍ 12ന് ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ഫ്‌ളാഷ്‌സെയിലിലൂടെ വിറ്റഴിക്കും. ആവശ്യകാര്‍ക്ക് ഫോണ്‍ സ്വന്തമാക്കാന്‍ നവംബര്‍ അഞ്ച് മുതല്‍ 11 വരെ രജിസ്ട്രര്‍ ചെയ്യാം.