ഡമാസ്കസ്: സിറിയയില്‍ ഐഎസിനായി പോരാടിയ രണ്ടു ബ്രിട്ടീഷ് പൗരന്മാര് കൊല്ലപ്പെട്ടു. കൊബാനയുടെ അതിര്‍ത്തിയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് ലണ്ടന്‍ സ്വദേശികളായ അബ്ദുള്ള അല്‍ ഹബാഷി, അബു ധര്ദ എന്നിവര്‍ കൊല്ലപ്പെട്ടത്. ഏകദേശം ഒമ്പത് മാസങ്ങള്‍ക്കു സിറിയയിലെത്തി ഐഎസ് തീവ്രവാദി സംഘടനയില്‍ അംഗമായവരാണ് ഇവര്‍.
500 ലധികം ബ്രിട്ടീഷ് പൗരന്മാര് ഐഎസില്‍ അംഗമാകാന്‍ പശ്ചിമേഷ്യയില്‍ എത്തിയിരുന്നു. ഇതില്‍ 27 ലധികം പേര് സിറിയയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.