ലണ്ടന്‍: ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്ക് കടക്കുവാന്‍ ശ്രമിച്ച കുറ്റത്തിന് ബ്രിട്ടണില്‍ അധ്യാപകന് ആറ് വര്‍ഷം ജയില്‍ ശിക്ഷ. ബോള്‍ട്ടണില്‍ പ്രവര്‍ത്തിക്കുന്ന ഷാര്‍പ്പ്ലെസ് ഹൈസ്കൂളിലെ രസതന്ത്രം അധ്യാപകനായിരുന്ന ജംഷീദ് ജാവേദിനെയാണ് കോടതി ആറു വര്‍ഷം തടവിന് വിധിച്ചത്. 30 വയസുള്ള ഇയാള്‍ സിറിയയിലേക്ക് പോകുന്നതിനായി ജോലി കുറച്ചു നാളുകള്‍ക്ക് മുമ്പ് രാജിവച്ചിരുന്നു. 21 വയസുള്ള ഇയാളുടെ സഹോദരന് മുഹമ്മദ് ഉള്‍പ്പെടെ നിരവധി ചെറുപ്പക്കാരെ സിറിയയിലേക്ക് കടത്തുവാന്‍ ജാവേദ് സഹായങ്ങള്‍ ചെയ്തു കൊടുത്തതായും അന്വേഷണത്തില്‍ തെളിഞ്ഞു.
സിറിയയിലേക്ക് കടക്കുവാന്‍ ശ്രമിച്ച ഇയാളുടെ പാസ്പോര്‍ട്ടും തുണികള്‍ ഉള്‍പ്പെടുന്ന ബാഗും ഭാര്യ എടുത്തു ഒളിപ്പിച്ചു വച്ചു. പോലീസ് എത്തിയ ശേഷം നടത്തിയ പരിശോധനയില്‍ ബാഗിനുള്ളില്‍ നിന്നും കൈയുറകളും 1500 പൗണ്ടും കണ്ടെത്തി. താന്‍ സിറിയയിലേക്ക് കടക്കുവാന്‍ ശ്രമിച്ചതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.