തിരുവനന്തപുരം: ഐഒസിയിലെ ബുള്ളറ്റ് ടാങ്ക് നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ചേളാരി പ്ലാന്റ് നിര്‍മാണത്തില്‍ മാത്രം ഒരു കോടി 20 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
രണ്ടു പ്ലാന്റ് മാനേജര്‍മാരെയും കരാറുകാരെയും പ്രതികളാക്കിയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും ഉറപ്പാക്കാതെയാണ് നിര്‍മാണം നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.