ഐഡര്‍ ഡ്രോണ്‍സര്‍ ഇന്ത്യന്‍ വിപണിയില്‍

ഐഡര്‍ ഇന്ത്യയില്‍ എത്തിക്കുന്ന പുതിയ ബൈക്കാണ് ഡ്രോണ്‍സര്‍. 150 സി.സി ശ്രേണിയില്‍ ഡ്രോണ്‍സര്‍ എത്തിക്കുക. 75,000 രൂപ വിലയുള്ള ഈ ബൈക്കിന്റെ ലുക്കും സ്‌റ്റൈലുമാണ് ഉപഭോക്താക്കളെ ആകര്‍ഷിച്ചേക്കുക. ഇന്ത്യയില്‍, സാന്നിദ്ധ്യം അറിയിക്കുന്നതേയുള്ളൂ എന്നതിനാല്‍ ലിമിറ്റഡ് വില്പനയും സര്‍വീസ് സൗകര്യക്കുറവും ന്യൂനതയാണ്.

11.3 ബി.എച്ച്പി കരുത്തുള്ളതാണ് എന്‍ജിന്‍. അഞ്ച് ഗിയറുകളേയുള്ളൂ. ലിറ്ററിന് 60 കിലോമീറ്ററാണ് സര്‍ട്ടിഫൈഡ് മൈലേജ്. പരമാവധി വേഗത മണിക്കൂറില്‍ 120 കിലോമീറ്റര്‍. ഇന്ധനടാങ്കില്‍ 13 ലിറ്റര്‍ പെട്രോള്‍ നിറയും. ബജാജ് ഡിസ്‌കവര്‍, പള്‍സര്‍, ഹീറോ എക്‌സ്ട്രീം, ടി.വി.എസ് അപാച്ചേ എന്നിവയോടാണ് വിപണിയില്‍ ഡ്രോണ്‍സര്‍ ഏറ്റമുട്ടാനൊരുങ്ങുന്നത്.

Top