ഇഷ്ടമുള്ള വേഷങ്ങളില്‍ ദിനവും സെല്‍ഫി ചിത്രമെടുത്ത് ഐഡി കാര്‍ഡിന്റെ ലുക്ക് തന്നെ മാറ്റുന്നതിനെക്കുറിച്ച് ഒന്ന് ചിന്തിക്കൂ. എന്നാല്‍ ഐര്‍ലന്‍ഡ് പൗരന്മാര്ക്ക് ഇത്തരം ഒരു സൗകര്യം കിട്ടിയിരിക്കുകയാണ്. ഇവിടുത്തെ പൗരന്മാര്ക്ക് നല്കിയ ക്രെഡിറ്റ് കാര്‍ഡ് പോലുള്ള പാസ്പോര്ട് കാര്‍ഡുകളില്‍ സ്വന്തമായി ഫോട്ടോ എടുത്ത് ചേര്‍ക്കാം.
സ്മാര്‍ട്ട് ആപ്ളിക്കേഷനുമായി കണക്ട് ചെയ്തിരിക്കുന്ന ഈ കാര്‍ഡുമായി യൂറോപ്യന്‍ യൂണിയനിലും കൂടാതെ മറ്റ് ഉടമ്പടിയില്‍ ഒപ്പ് വച്ച രാജ്യങ്ങളിലും യാത്ര ചെയ്യാം.
സര്‍ക്കാര്‍ അംഗീകരിച്ച ഫോട്ടോ ആപ്പിലൂടെയാണ് സെല്‍ഫി എടുക്കാന്‍ കഴിയുക. സോഷ്യല്‍ മീഡിയകളിലെ ചിത്രങ്ങളോ മറ്റ് ഓണ്‍ലൈന്‍ ടൂളുകളോ കൊണ്ട് മേക്കപ്പ് നടത്തിയ ചിത്രങ്ങള്‍ പാടില്ല.
അഞ്ച് വര്‍ഷത്തേക്കാണ് കാര്‍ഡിന്റെ പരിധി. ഇഷ്ടമുള്ള വേഷങ്ങളില്‍ ദിനവും ചിത്രമെടുത്ത് ഐഡി കാര്‍ഡ് ഐര്‍ലന്‍ഡ് പൗരന്മാര്ക്ക് മാറ്റാം.