ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുറ്റാരോപിതരായ കളിക്കാര്‍ക്കെതിരെ നടപടിയെടുക്കുന്ന സമിതിയില്‍ നിന്ന് മാറി നില്‍ക്കാമെന്ന് ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍.
രാവിലെ കേസ് പരിഗണിക്കുന്നതിനിടെ ശ്രീനിവാസനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശ്രീനിവാസന്റെ മരുമകന്‍ കൂടിയായ മെയ്യപ്പനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫ്രാഞ്ചൈസിക്കുമെതിരെ എന്ത് നടപടിയാണ് കൈക്കൊള്ളുന്നതെന്ന് കാണിച്ച് ഉച്ചക്ക് മുമ്പായി തീരുമാനം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതു സംബന്ധിച്ച് ശ്രീനിവാസന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സ്വതന്ത്ര സമിതിയെ ബിസിസിഐയ്ക്ക് നിയമിക്കാമെന്നും ശ്രീനിവാസന്‍ കോടതിയെ അറിയിച്ചു.