ന്യൂഡല്‍ഹി: ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളി സംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റീസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ഏഴു പേരുടെ പേരുകള്‍ പുറത്തായി. ബി.സി.സി.ഐ മുന്‍ അദ്ധ്യക്ഷന്‍ എന്‍.ശ്രീനിവാസന്‍, മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം സി.ഇ.ഒയുമായിരുന്ന ഗുരുനാഥ് മെയ്യപ്പന്‍, ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര, ഐ.പി.എല്‍ മുന്‍ സി.ഇ.ഒ സുന്ദര്‍രാമന്‍, സ്റ്റുവര്‍ട്ട് ബിന്നി, ഇംഗ്ലണ്ട് മുന്‍ താരം ഒവൈസ് ഷാ എന്നിവരുടെ പേരുകളാണ് പുറത്ത് വന്നത്. മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്താമെന്ന് സുപ്രീം കോടതി വിധി വന്നതിനെ തുടര്‍ന്നാണ് ഇവരുടെ പേരുകള്‍ പുറത്തായത്. പതിമൂന്ന് പേരുടെ പേരുകളാണ് മുദ്ഗല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.
ഈ മാസം 20 ന് നടക്കാനിരുന്ന ബിസിസിഐ തെരഞ്ഞെടുപ്പും കോടതി നീട്ടിവച്ചു. മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തീരുമാനമാകുംവരെ തെരഞ്ഞെടുപ്പ് നടത്തരുതെന്നും കോടതി ഉത്തരവിട്ടു.