ഐപിഎല്‍ വാതുവയ്പ്പ്: ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് കോടതി

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പില്‍ ശ്രീശാന്ത് പണം വാങ്ങിയതിന് തെളിവുണ്ടോയെന്ന് വിചാരണ കോടതി. ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി ആരാഞ്ഞു. ഇടനിലക്കാരന്‍ ജിജു ജനാര്‍ദ്ദനു നല്‍കിയ പണം ശ്രീശാന്തിന് ലഭിച്ചതായി തെളിവില്ല. ഫോണ്‍ സംഭാഷണം ജിജു ജനാര്‍ദ്ദനും വാതുവെപ്പുകാരനും തമ്മിലെന്നും കോടതി നിരീക്ഷിച്ചു. ജിജു ജനാര്‍ദ്ദനന്റെ വാദത്തിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.

Top