ഐപിഎല്‍ വാതുവെയ്പ്പ്: ശ്രീനിവാസന് ക്ലീന്‍ചിറ്റ്; മെയ്യപ്പനും കുന്ദ്രയും കുറ്റക്കാര്‍

ചെന്നൈ: ഐപിഎല്‍ വാതുവെയ്പ്പില്‍ ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും പങ്കെന്ന് സുപ്രീംകോടതി. അതേസമയം, വാതുവെയ്പ്പില്‍ എന്‍. ശ്രീനിവാസന്‍ കുറ്റക്കാരനല്ലെന്ന് കോടതി വ്യക്തമാക്കി. മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പങ്കാളിയെന്നും കോടതി പറഞ്ഞു. ശ്രീനിവാസന്റെ മരുമകനാണ് ഗുരുനാഥ് മെയ്യപ്പന്‍.

ബിസിസിഐ രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് വിധേയമാണ്. ബിസിസിഐയെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് വീഴ്ച്ച പറ്റി. നിയമം അനുസരിക്കാന്‍ ബിസിസിഐക്ക് ബാധ്യതയുണ്ട്. ശ്രീനിവാസനെതിരായ ആരോപണം സംശയം മാത്രമാണെന്നും ആരോപണങ്ങളില്‍ തെളിവില്ലെന്നും ജസ്റ്റീസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

വാതുവെയ്പ്പില്‍ മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും പങ്കുണ്ടെന്ന് കോടതി വ്യക്തമാക്കിയതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റെയും ഭാവി തുലാസിലായിരിക്കുകയാണ്.

ബിസിസിഐ രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് വിധേയമാണെന്നും കഴിഞ്ഞ സര്‍ക്കാരുകള്‍ക്ക് ബിസിസിഐയെ നിയന്ത്രിക്കുന്നതില്‍ പിഴവ് പറ്റിയെന്നും കോടതി അഭിപ്രായപ്പെട്ടു.

എന്നാല്‍ ശ്രീനിവാസന് ഇനി ബിസിസിഐ ഭാരവാഹിയായി മല്‍സരിക്കാനാകില്ല. ഒരേസമയം ബിസിസിഐ ഭാരവാഹിയും ടീം ഉടമയുമാകാന്‍ കൊണ്ടുവന്ന ഭേദഗതി കോടതി റദ്ദാക്കി. ആറാഴ്ചയ്ക്കകം ബിസിസിഐ പുതിയ സമിതിയെ തിരഞ്ഞെടുക്കണം.

Top