ദുബായ്: ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടമായി. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് പുതിയ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. 723 റേറ്റിംഗ് പോയന്റുമായി താഹിര്‍ ഒന്നാമതെത്തിയപ്പോള്‍ 713 റേറ്റിംഗ് പോയന്റുള്ള സ്റ്റാര്‍ക്ക് രണ്ടാമതാണ്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനമാണ് സ്റ്റാര്‍ക്കിന് ഒന്നാം സ്ഥാനം നഷ്ടമാക്കിയത്. ഇതാദ്യമായാണ് താഹിര്‍ ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. സുനില്‍ നരെയ്ന്‍(3), ട്രെന്റ് ബോള്‍ട്ട്(4), ഡെയ്ല്‍ സ്റ്റെയിന്‍(5) എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍.
രണ്ട് ഇന്ത്യന്‍ ബൗളര്‍മാരും അദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ഓരോ സ്ഥാനങ്ങള്‍ വീതെ മെച്ചപ്പെടുത്തിയ രവിചന്ദ്ര അശ്വിന്‍(9), ഭുവനേശ്വര്‍ കുമാര്‍(10)എന്നിവരാണ് ആദ്യ പത്തിലെത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍. ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണാണ് ആദ്യ പത്തില്‍ നിന്ന് പുറത്തായ പ്രമുഖന്‍.