ഐ എത്തും പൊങ്കലിന്

ചെന്നൈ: അവസാനം ഷങ്കര്‍ – വിക്രം ബിഗ്ബഡ്ജറ്റ് ചിത്രം ഐയുടെ റിലീസ് തിയതി തീരുമാനിച്ചു. 2015 ല്‍ പൊങ്കല്‍ റിലീസായി ജനുവരി 14ന് തിയറ്ററുകളിലെത്തും. വ്യത്യസ്തങ്ങളായ മൂന്ന് രൂപങ്ങളില്‍ വിക്രം എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനകം വന്‍ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. ആമി ജാക്‌സണ്‍ നായികയായെത്തുന്ന ചിത്രത്തില്‍ സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഉപുന്‍ പട്ടേല്‍, പ്രഭു, സന്താനം, രാം കുമാര്‍ ഗണേശന്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 180 കോടി ചിലവില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് വിഷ്വല്‍ ഇഫക്റ്റ്‌സ് ചെയ്യുന്നത് ശ്രീനിവാസ് മോഹനാണ്. എആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് പി. സി ശ്രീറാമാണ്. എഡിറ്റിങ് ആന്റണിയും.

Top