തിരുവനന്തപുരം: 19ാമത് രാജ്യാന്തര ചലചിത്രമേളയുടെ ഡെലിഗേറ്റ് പാസിന്റെ വിതരണം ഇന്നുമുതല്‍ ആരംഭിക്കും. പ്രശസ്ത തുര്‍ക്കി സംവിധായകന് നൂറി ബില്‍ജി സെലാനാണ് ഇത്തവണ മേളയിലെ വിശിഷ്ടാതിഥിയായെത്തുന്നത്. അദ്ദേഹത്തിന്റെ വിന്റര്‍ സ്ലീപ് എന്ന ചിത്രവും പ്രദര്‍ശപ്പിക്കും.
തുര്‍ക്കി സിനിമയുടെ നൂറാം വാര്‍ഷികാഘോഷ വേളയില്‍ തുര്‍ക്കി സിനിമക്ക് ആദരമായി ചലച്ചിത്രമേളയിലെ കണ്ട്രി ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഇത്തവണ പ്രദര്‍ശിപ്പിക്കപ്പെടുന്നത് തുര്‍ക്കിയില്‍ നിന്നുള്ള ചിത്രങ്ങളാണ്. എട്ട് സിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനുള്ളത്.
യാഥാര്‍ഥ്യ ലോകത്തേക്കുള്ള യാത്രകളാണ് ഓരോ തുര്‍ക്കിഷ് സിനിമകളും. സെരന്‍ യോസി സംവിധാനം ചെയ്ത മജോറിറ്റി, തുര്‍ക്കി-ജര്‍മ്മനി സംരഭത്തില്‍ നിര്‍മ്മിച്ച യോസ്ഗാട്ട് ബ്ലൂസ്, ഹുസൈന് കറാബിയുടെ കം ടു മൈ വോയസ് ,യാസിം ഉസ്തൗഗ്ലു സംവിധാനം ചെയ്ത പണ്ടോരാസ് ബോക്സ്, ബെര്‍ലിന്‍ ചലച്ചിത്ര മേളയില്‍ പുരസ്കാരര്‍ഹമായ നൈറ്റ് ഓഫ് ദി സൈലന്‍സ്, എഫയര്‍ ഗ്രൗണ്ട് അട്രാക്ഷന്, അയാം നോട്ട് ഹിം, ഷിവാസ് തുടങ്ങിയവയാണ് ചിത്രങ്ങള്‍.