ഐ.എസ് അനുഭാവി മെഹദി മെഹബൂബ് കുറ്റം സമ്മതിച്ചു

ബംഗളുരു: ബംഗലൂരുവില്‍ പിടിയിലായ ഐ.എസ്.ഐ.എസ് അനുഭാവി മെഹദി മെഹബൂബ് കുറ്റം സമ്മതിച്ചു. ഇയാള്‍ക്കെതിരെ യു.എ.പി.എ ആക്ട് പ്രകാരം കേസെടുത്തു. ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിച്ചിരുന്നത് മെഹദി തന്നെയെന്ന് പൊലീസ് പറഞ്ഞു.

വിദേശത്തുനിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്ത ബംഗലൂരുവിലെ പ്രമുഖ കമ്പനിയിലെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടിവാണ് മെഹ്ദി മെഹ്ബൂബ്. ബംഗലൂരൂവിലെ മതികേരെ ജാലഹള്ളിയില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ പുലര്‍ച്ചെ അറസ്റ്റു ചെയ്തത്. ഷാമി വിറ്റ്‌നസ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നായിരുന്നു മെഹ്ദി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. ഇന്ത്യയില്‍ നിന്ന് നാല് യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറാക്കിലേക്ക് അയച്ചതിനു പിന്നിലും ഇയാളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

സാമൂഹ്യ മാദ്ധ്യമമായ ട്വിറ്ററിലൂടെയായിരുന്നു മെഹ്ദി എന്ന് ആദ്യ പേരുള്ള യുവാവിന്റെ റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങളെന്ന് ബ്രിട്ടീഷ് ടെലിവിഷന്‍ ചാനലായ ചാനല്‍ 4 കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. വാര്‍ത്ത പുറത്തു വന്നയുടന്‍ ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിച്ച് മെഹ്ദി മുങ്ങുകയായിരുന്നു.

Top