ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ ബലിയാടാക്കിയെന്ന് സിബി മാത്യൂസ്

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ ബലിയാടാക്കിയെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിന്റെ വെളിപ്പെടുത്തല്‍. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിബി മാത്യൂസ് പറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച കോടതി വിധിക്കുശേഷം ഇതാദ്യമായാണു സിബി മാത്യൂസ് പ്രതികരിക്കുന്നത്. പല കേസുകളിലും ഉദ്യോഗസ്ഥര്‍ ബലിയാടായ ചരിത്രമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവു ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാരാണ് അപ്പീല്‍ നല്‍കേണ്ടത്. നേരത്തെയും പല കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ബലിയാടായിട്ടുണ്ട്. അപ്പീല്‍ പോകാത്തത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട്. എന്തായാലും താന്‍ സ്വന്തം നിലയ്ക്ക് 30ന് അപ്പീല്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു മാസത്തിനുള്ളില്‍ നിലപാട് അറിയിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം.

ആര്‍ക്കു വേണ്ടി ബലിയാടായെന്ന് സിബി മാത്യൂസ് വ്യക്തമാക്കണമെന്ന് നമ്പി നാരായണന്‍ ആവശ്യപ്പെട്ടു. ഏതു തരത്തില്‍ ബലിയാടാക്കിയെന്ന് സിൂി മാത്യൂസ് പറയണമെന്ന് പദ്മജയും ആവശ്യപ്പെട്ടു.

Top