ഐ.ജിയുടെ കോപ്പിയടി: ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: ഐജി ടി.ജെ. ജോസ് കോപ്പിയടിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിജിപിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു നടപടി. ജോസിനെ തൃശൂര്‍ റേഞ്ച് ഐ.ജി സ്ഥാനത്തു നിന്നും മാറ്റാനും തീരുമാനമായി.

ഐ.ജി കോപ്പിയടിച്ചിട്ടില്ലെന്നാണ് കേസന്വേഷിച്ചിരുന്ന എഡിജിപി ശങ്കര്‍റെഡ്ഡി ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐ.ജിയുടെ ഉത്തരകടലാസില്‍ തെറ്റുണ്ടെന്നും കോപ്പിയടിച്ചാല്‍ തെറ്റെങ്ങിനെ വരുമെന്നുമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. കോപ്പിയടിച്ച തുണ്ടുപേപ്പറുകള്‍ പരീക്ഷ അധികൃതര്‍ക്ക് പിടിച്ചെടുക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഐ.ജി കോപ്പിയടിച്ചെന്ന നിലപാടില്‍ പരീക്ഷ ഇന്‍വിജിലേറ്ററും പരീക്ഷ അധികൃതരും ഉറച്ച് നില്‍ക്കുകായാണ്.

Top