അഹമ്മദാബാദ്: ഐ പി എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. രാത്രി എട്ടിന് അഹമ്മദാബാദിലാണ് മത്സരം. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട മുംബൈക്ക് ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്.
കരുത്തരായ വിദേശതാരങ്ങളും മികവുറ്റ ആഭ്യന്തരതാരങ്ങളും അടങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിനെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും മുംബൈക്ക് ചിന്തിക്കാനാവില്ല. പക്ഷേ പ്രമുഖതാരങ്ങളുടെ ഫോമില്ലായ്മയാണ് മുംബൈയെ ഏറെ വലക്കുന്നത്. കെറോണ്‍ പൊള്ളാര്‍ഡും ലസിത് മലിംഗയും ഫോമിന്റെ നിഴല്‍ പോലുമാകുന്നില്ല എന്നതാണ് മുംബൈയുടെ പ്രധാന പ്രശ്‌നം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഫോമിലാണ് എന്നത് മാത്രമാണ് അവരുടെ ഏക ആശ്വാസം.
ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും ആരോണ്‍ ഫിഞ്ച് കൂടി ഫോമിലെത്തിയാല്‍ മുംബൈ ഓപ്പണിംഗ് നിര റോയല്‍സിന് തലവേദനയാകുമെന്നുറപ്പ്. മറുവശത്ത് ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച രാജസ്ഥാന്‍ മുംബൈയെ തോല്‍പ്പിച്ച് വിജയക്കുതിപ്പ് തുടരാനാകും ശ്രമിക്കുക.
ഷെയിന്‍ വാട്‌സണ്‍ നേതൃത്വം നല്‍കുന്ന റോയല്‍സിന്റെ ബാറ്റിംഗ് നിര സുശക്തമാണ്. സ്റ്റുവര്‍ട്ട് ബിന്നിയും ധവല്‍ കുല്‍ക്കണിയുമടങ്ങുന്ന ബോളിംഗ് നിര നിലവാരത്തിനൊത്തുയര്‍ന്നാല്‍ മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ വിയര്‍ക്കും. ഇരു ടീമുകളും പതിനാറുതവണ ഏറ്റുമുട്ടിയപ്പോള്‍ 10 തവണ വിജയിച്ചു എന്നത് മുംബൈയ്ക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നു.