ഇടവേളയ്ക്കുശേഷം ഐ.വി.ശശിയും മോഹന്‍ലാലും ഒന്നിക്കുന്നു

ഐ.വി.ശശിയും മോഹന്‍ലാലും നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്നു. പുതുമുഖങ്ങളായ പ്രശാന്തും അമ്പാടിയും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മറ്റ് താരനിര്‍ണയം നടന്നുവരികയാണ്. ഗോകുലം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.

പതിനാലു വര്‍ഷത്തിനുശേഷമാണ് മോഹന്‍ലാലും ഐ.വി.ശശിയും വീണ്ടും ഒന്നിക്കുന്നത്. 2000ല്‍ പുറത്തിറങ്ങിയ ശ്രദ്ധയാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.

1982ല്‍ പുറത്തിറങ്ങിയ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അഹിംസയാണ് ഇരുവരും ഒന്നിച്ച ആദ്യചിത്രം.

Top