ഐ 20 ക്രോസ് ആദ്യമെത്തുക ഇന്ത്യന്‍ വിപണിയില്‍

ഹ്യുണ്ടായ് എലീറ്റ് ഐ 20 ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ക്രോസോവറിന്റെയും കന്നിയങ്കം ഇന്ത്യന്‍ നിരത്തുകളായിരിക്കുമെന്ന് പ്രമുഖ ഓട്ടോമൊബൈല്‍ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എലീറ്റ് ഐ 20 യില്‍നിന്ന് വ്യത്യസ്തമായ അലോയ് വീലുകളാണ് ഐ 20 ക്രോസ് വാഹനത്തിലുള്ളത്. അഡീഷണല്‍ ബോഡി ക്ലാഡിങ്ങ്, പുതിയ ഗ്രില്‍ എന്നിവയുമൊക്കെയായായി എറ്റിയോസ് ക്രോസിനോടും ഫിയറ്റിന്റെ അവെന്റുറയോടും ക്രോസ് പോളായോടുമൊക്കെ മത്സരിക്കാനാണ് ഐ 20 ക്രോസ് എത്തുന്നത്.

എലീറ്റ് ഐ 20 യിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ തന്നെയാവും ക്രോസ് ഓവറിലും. ചെന്നൈയിലെ ഹ്യുണ്ടായ് പ്‌ളാന്റില്‍ നിര്‍മിക്കുന്ന ക്രോസോവര്‍ 2015 ല്‍ വിപണിയിലത്തെും.

ഐ 20 പ്‌ളാറ്റ്‌ഫോമില്‍ തന്നെ വികസിപ്പിച്ചിട്ടുള്ള പുതിയ വണ്ടിക്ക് നിലവിലുള്ള മോഡലിനെക്കാള്‍ നീളവും വീതിയും ഉയരവുമുണ്ട്. വിലയെപ്പറ്റി ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

Top