നിരവധി പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഒടുവില്‍ ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍ നിരത്തിലേക്കെത്തുന്നു. ഏതാനും മാസങ്ങള്‍ക്കകം ഗൂഗിള്‍ കാറിന്റെ ഏറ്റവും പരിഷ്കരിച്ച രൂപം കമ്പനി അവതരിപ്പിക്കുമെന്നാണ് വിവരം.
കഴിഞ്ഞ മെയില്‍ ഗൂഗിള്‍ അവതരിപ്പിച്ച പ്രോട്ടോടൈപ്പിനേക്കാള് വളരെ പരിഷ്കരിച്ചതും ഭംഗിയുള്ളതുമായ പുതിയ രൂപം അടുത്തെയിടെ കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവില്‍ ഗൂഗിള്‍ അവതരിപ്പിച്ചു.
2010ലാണ് ഡ്രൈവറില്ലാ കാര്‍ നിര്‍മ്മാണത്തിലാണ് തങ്ങളെന്ന് പ്രഖ്യാപിച്ച് ഗൂഗിള്‍ ലോകത്തെ അമ്പരപ്പിച്ചത്. കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവില്‍ സ്വയം നിയന്ത്രിക്കുന്ന ഗൂഗിളിന്റെ കാറുകള്‍ ഇതിനോടകം നിരവധി മൈലുകള്‍ പരീക്ഷണ ഓട്ടം നടത്തിക്കഴിഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനകം ഈ ചെറുകാര്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയും ചെയ്യും.
നിസാന്‍ , ഫോക്സ് വാഗണ്‍ , ഔഡി, ടൊയോട്ട എന്നിവയെല്ലാം ഇത്തരം കാറുകള്‍ പുറത്തിറക്കുന്നതില്‍ ഗവേഷണങ്ങള്‍ തുടരുകയാണ്.