വൈറ്റ്ഹൗസിലെ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ നുഴഞ്ഞുകയറിയ റഷ്യന്‍ ഹാക്കര്‍മാര്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇമെയിലുകള്‍ പരിശോധിച്ചതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ക!ഴിഞ്ഞ ഒക്ടോബറിലാണ് റഷ്യന്‍ ഹാക്കര്‍മാര്‍ വൈറ്റ്ഹൗസിലെ കംപ്യൂട്ടര്‍ നെറ്റ്?വര്‍ക്കില്‍ നു!ഴഞ്ഞുകയറിയത്. ഹാക്കര്‍മാര്‍ പ്രധാനപ്പെട്ട ഫയലുകളിലൊന്നും കൈകടത്തിയില്ലെന്നായിരുന്നു വൈറ്റ്ഹൗസിന്റെ വിശദീകരണം.
എന്നാല്‍ ഹാക്കിംഗ് അത്ര നിസാരമല്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത് .പ്രസിഡന്റ് ബരാക് ഒബാമയുടെ ഇമെയിലുകള്‍ നു!ഴഞ്ഞുകയറ്റക്കാര്‍ പരിശോധിച്ചു. രഹസ്യസ്വഭാവമുള്ള ഇമെയിലുകള്‍ ആണോ ഇവയെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നയതന്ത്രവിദഗ്ധരുമായുള്ള ഇടപെടലുകള്‍, പ്രസിഡന്റിന്റെ ഷെഡ്യൂള്‍, നിയനിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഹാക്ക് ചെയ്ത നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുന്നു. ഇക്കാര്യം വൈറ്റ്ഹൗസ് നേരത്തെ തന്നെ അറിഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ പ്രസിഡന്റിന്റെ ഇമെയില്‍ അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ നു!ഴഞ്ഞുകയറി എന്നതിന് യാതൊരു തെളിവുമില്ലെന്ന വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. റഷ്യന്‍ ഹാക്കര്‍മാരുടെ നു!ഴഞ്ഞുകയറ്റം കാര്യമാക്കേണ്ടതില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി.