ആഗ്ര: റിപ്പബ്‌ളിക് ദിന ചടങ്ങുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അതിഥിയായി എത്തുന്ന സാഹചര്യത്തില്‍ ആഗ്രയിലും മഥുരയിലും അതീവ ജാഗ്രതപുലര്‍ത്താന്‍ ഇന്റലിജന്‍സ് നിര്‍ദേശം. മഥുരയില്‍നിന്നു ആഗ്രയിലേക്കുള്ള 165 കിലോമീറ്റര്‍ എക്‌സ്പ്രസ് പാതയിലെ പ്രധാന സ്ഥലങ്ങളില്‍ നാലു കമ്പനി സുരക്ഷാ ഉദ്യോസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ജനുവരി 26നു ആക്രമണം നടത്തുമെന്നുള്ള ഐഎസ് ഭീകരുടെ സന്ദേശം നിലവില്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹോട്ടലുകള്‍ പോലെയുള്ള പൊതു സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ പോലീസിനു നിര്‍ദേശം നല്കിയതായി ഐജി സുനില്‍ ഗുപ്ത അറിയിച്ചു.