ഒബാമയുടെ സന്ദര്‍ശനത്തിനിടെ പാക്കിസ്ഥാനില്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ പാക്കിസ്ഥാനില്‍ തീവ്രവാദ ആക്രമണമുണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന് യുഎസ് മുന്നറിയിപ്പ് നല്‍കി. ഒബാമയുടെ സന്ദര്‍ശനം നടക്കുന്ന സമയത്ത് ഭീകരര്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും പാക്കിസ്ഥാനോട് യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പബ്‌ളിക്ക് ദിനത്തില്‍ ഇതാദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് മുഖ്യാതിഥിയായി എത്തുന്നത്. രാജ്പഥില്‍ ഒബാമയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് തരം തട്ടുകളായി സുരക്ഷ ഒരുക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

10,000 അര്‍ധ സൈനിക വിഭാഗത്തെ കൂടാതെ 80,000ല്‍ അധികം വരുന്ന ഡല്‍ഹി പോലീസും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുവാനായി അണിനിരക്കും. ഭരണത്തില്‍ ഇരിക്കുമ്പോള്‍ ഇത് രണ്ടാം തവണയാണ് ഒബാമ ഇന്ത്യയില്‍ എത്തുന്നത്.

Top