പാറ്റ്‌ന: താന്‍ ഒരിക്കലും രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് ബോളിവുഡ് നടിയും എം.പി ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളുമായ സോനാക്ഷി സിന്‍ഹ. അച്ഛനുമായി രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കാന്‍ ഇഷ്ടമാണ്. പക്ഷേ ഒരിക്കലും രാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിക്കാന്‍ താനില്ല. സിനിമയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ജീവിതത്തില്‍ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. സോനാക്ഷി സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ പാറ്റ്‌ന എം.പിയാണ് ശത്രുഘ്‌നന്‍ സിന്‍ഹ. ഇവിടെ ലോകകപ്പ് കബഡിയുടെ ഉദ്ഘാടന സമ്മേളനത്തിന് സോനാക്ഷി സിന്‍ഹയും പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്ന് സോനാക്ഷി സിന്‍ഹയും അച്ഛന്റെ വഴിയേ രാഷ്ട്രീയത്തിലേക്കും പ്രവേശിക്കാനൊരുങ്ങുകയാണെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതേ തുടര്‍ന്നാണ് സോനാക്ഷി സിന്‍ഹ വിശദീകരണവുമായി രംഗത്തെത്തിയത്.