ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് മോഡി ഉറപ്പ് നല്‍കിയത്. പദ്ധതി സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. നടപടികള്‍ അന്തിമഘട്ടത്തിലാണ്. വിഷയം സങ്കീര്‍ണമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
പെന്ഷന് നടപ്പാക്കുന്നിതിനാവശ്യമായ ചില വിഷയങ്ങളിലിപ്പോഴും ചര്‍ച്ചകള്‍ നടന്നുവരികയാണ്. അവയുടെ രീതി വച്ചുനോക്കിയാല്‍ പ്രതീക്ഷകള്‍ക്കു വകയുണ്ടെന്നും മോഡി പറഞ്ഞു. കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ കൊണ്ടുവരുന്നതിന്റെ സാധ്യതകളെപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സ്റ്റാര്‍ട്ട് അപ് ഇന്ത്യ & സ്റ്റാന്‍ഡ് അപ് ഇന്ത്യ എന്നതാണ് ലക്ഷ്യമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.