ഒസാമ ബിന്‍ലാദന്‍ മരിച്ചത് ‘പേടിച്ചിട്ടെന്ന് ‘ യു.എസ് സൈനികന്റെ വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍: അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ മരിച്ചത് ‘പേടിച്ചിട്ടാണെന്ന് ‘ യു.എസ് നേവി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. പേടിച്ച് അരണ്ട് നിന്ന ബിന്‍ലാദന്‍ അവസാനം തന്റെ വെടിവെപ്പിലാണ് ജീവന്‍ വെടിഞ്ഞതെന്നും റോബര്‍ട്ട് ഒ നീല്‍ എന്ന സൈനികന്‍ വെളിപ്പെടുത്തി.

കൊല്ലപ്പെടുമെന്നുറപ്പായിരുന്നതിനാല്‍ ലാദന്‍ പേടിച്ച് വിറച്ച് ഇരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച്ച ബിന്‍ ലാദനെ കൊന്നത് താനാണെന്ന റോബര്‍ച്ച് ഒ നീലിന്റെ അവകാശ വാദം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇത്തരം വെളിപ്പെടുത്തലുകള്‍ സ്വയം പുകഴ്ത്തലിന് തുല്യമാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ സൈനികര്‍ക്കിടയില്‍ തന്നെ ഉണ്ടായിരുന്നു.

അതേസമയം, താന്‍ ലാദനെ വധിച്ചു എന്ന കാര്യം മറ്റുള്ളവര്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം തന്നെ ബാധിക്കില്ലെന്നാണ് നീലിന്റെ നിലപാട്. ബിന്‍ലാദനെ കൊന്ന സംഭവം ചരിത്രമായിത്തീരും. ഞാനല്ല ലാദനെ കൊന്നത് എന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട്. അത് ഞാന്‍ കാര്യമാക്കുന്നില്ല. നീല്‍ പറയുന്നു.

Top