ഓം പ്രകാശ് ചൗട്ടാല ഇന്ന് തിഹാര്‍ ജയിലില്‍ കീഴടങ്ങും

ന്യൂഡല്‍ഹി: മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല ഇന്ന് തിഹാര്‍ ജയിലില്‍ കീഴടങ്ങും. ഡല്‍ഹി ഹൈക്കോടതി ചൗടാലയുടെ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് കീഴടങ്ങുന്നത്. ചൗട്ടാല ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി സിബിഐ നല്‍കിയ അപേക്ഷ പരിഗണിച്ചാണു കോടതിയുടെ നിര്‍ദേശം. ഹരിയാനയില്‍ നടക്കുന്ന തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍നിന്നു വിട്ടുനില്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന ചൗട്ടാലയുടെ അപേക്ഷ പരിഗണിച്ചാണു ഡല്‍ഹി ഹൈക്കോടതി ഇദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാല്‍, ഹരിയാനയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇറങ്ങിയതോടെയാണ് ചൗട്ടാലയുടെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇന്നലെ കോടതിയില്‍ ഹാജരായ ചൗട്ടാല കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നു മുതിര്‍ന്ന അഭിഭാഷകന്‍ റാം ജഠ്മലാനി മുഖേന ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. 1999ലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ചൗട്ടാലയെ കോടതി ശിക്ഷിച്ചത്.

Top