ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. ഏറെ കാലമായി ഓട്ടോ ,ടാക്‌സി തൊഴിലാളികളുടെ ആവശ്യമായിരുന്ന നിരക്ക് വര്‍ധനവാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 25 രൂപയാക്കി വര്‍ദ്ധിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് പുതിയ വിജ്ഞാപനം പുറത്തിറങ്ങി. ടാക്‌സി മിനിമം നിരക്ക് 150ല്‍നിന്ന് 175 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. കൂട്ടിയ നിരക്കില്‍ ്ടാക്‌സിയില്‍ അഞ്ചുകിലോമീറ്റര്‍ യാത്ര ചെയ്യാം. ഓട്ടോറിക്ഷക്ക് മിനിമം നിരക്കില്‍ ഒന്നര കിലോമീറ്ററും. ഓട്ടോറിക്ഷക്ക് മിനിമം നിരക്കുകഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 13 രൂപ നല്‍കണം. ടാക്‌സിക്ക് കിലോമീറ്ററിന് 17 രൂപ നല്‍കണം.

Top