ഓണാഘോഷത്തോടനുബന്ധിച്ച് ഗോള്‍ഡന്‍ ഓഫറുമായി ഫോക്‌സ്‌വാഗന്‍

ഓണാഘോഷത്തോടനുബന്ധിച്ചു ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്‍ ‘ഗോള്‍ഡന്‍ ഓഫര്‍’ പ്രഖ്യാപിച്ചു. കേരളത്തില്‍ മാത്രം പ്രാബല്യത്തിലുള്ള പദ്ധതി പ്രകാരം പുതിയ ‘വെന്റോ’യ്ക്കും ‘പോളോ’യ്ക്കുമുള്ള ബുക്കിങ്ങുകള്‍ക്കൊപ്പം സ്വര്‍ണ നാണയമാണു സമ്മാനം.

ഇതിനു പുറമെ പുതിയ കാറുകള്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷക ഇളവുകളും സമ്മാനങ്ങളും ഫോക്‌സ്‌വാഗന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ‘പോളോ’യ്‌ക്കൊപ്പം മൂന്നു വര്‍ഷക്കാലത്തെ സൗജന്യ ഇന്‍ഷുറന്‍സും ലഭിക്കും. കൂടാതെ മൂന്നാം വര്‍ഷ എക്സ്റ്റന്‍ഡഡ് വാറന്റിയും മൂന്നു വര്‍ഷത്തെ വാര്‍ഷിക പരിപാലന കരാറും സൗജന്യമാണെന്നാണു വാഗ്ദാനം.’വെന്റോ’യ്ക്കു കൂട്ടായി 20,000 രൂപ വീതമുള്ള ലോയല്‍റ്റി ബോണസും എക്‌സ്‌ചേഞ്ച് ബോണസും നല്‍കുമെന്നാണു ഫോക്‌സ്വാഗന്റെ പ്രഖ്യാപനം.

പുതിയ തുടക്കങ്ങളുടെയും ഐശ്വര്യത്തിന്റെയും ആഘോഷവേളയാണ് ഓണമെന്ന് ഫോക്‌സ്?വാഗന്‍ ഗ്രൂപ് സെയില്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ ഫോക്‌സ്‌വാഗന്‍ പാസഞ്ചര്‍ കാഴ്‌സ് വിപണന, പി ആര്‍ മേധാവി കമല്‍ ബാസു അഭിപ്രായപ്പെട്ടു. ഈ ആഘോഷവേളയില്‍ കേരളത്തിനൊപ്പം ചേരാനാണു ‘ഗോള്‍ഡന്‍ ഓഫര്‍’ പ്രഖ്യാപിച്ചതെന്നും അദ്ദേഹം അറിയിച്ചു. ഓണം പ്രമാണിച്ചുള്ള ഇളവുകളും ആനുകൂല്യങ്ങളും ഈ മാസം 31 വരെ കേരളത്തിലെ ഡീലര്‍ഷിപ്പുകളില്‍ നിലവിലുണ്ടാവും.

Top