കൊച്ചി: കുഞ്ചാക്കോ ബോബനും ബിജുമേനോനും വീണ്ടുമൊരു സുഗീത് ചിത്രത്തിന് മധുരനാരങ്ങ എന്ന് പേരിട്ടു. ചിത്രത്തിലെ നായിക അന്തരിച്ച നടന്‍ രതീഷിന്റെ മകള്‍ പാര്‍വതിയാണ്. സുരാജ് വെഞ്ഞാറമൂട്, നീരജ് മാധവ്, നിയാസ് ബക്കര്‍, സാദിഖ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ചിത്രീകരണത്തിനായി മാര്‍ച്ച് 15ന് ടീം ശ്രീലങ്കയിലേക്ക് തിരിക്കും. ദുബായിലെ ടാക്‌സി ഡ്രൈവര്‍മാരായാണ് ഇരുവരും ചിത്രത്തില്‍ എത്തുന്നത്. സുഗീത് ആദ്യമായി സംവിധാനം ചെയ്ത ഓര്‍ഡിനറിയിലൂടെയാണ് ബിജു-ചാക്കോച്ചന്‍ കൂട്ടുകെട്ട് ആദ്യമായി പിറക്കുന്നത്. പിന്നീട് ഇവര്‍ നായകരായ റോമന്‍സും വന്‍ ഹിറ്റായി.
ഓര്‍ഡിനറിക്കു ശേഷം സുഗീത് സംവിധാനം ചെയ്ത ത്രീ ഡോട്‌സ് എന്നാല്‍ സാമ്പത്തികമായി വിജയിച്ചില്ല. ബിജു ചാക്കോച്ചന്‍ കൂട്ടുകെട്ടില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത് ജോണി ആന്റണിയുടെ ഭയ്യ ഭയ്യ ആയിരുന്നു. വിഷുവിന് ചിത്രം തിയറ്ററിലെത്തും.