മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍, ചെക്ക് താരം റ്റോമസ് ബെര്‍ഡിഷിനെ നേരിടും. ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ തോല്‍പ്പിച്ചാണ് നദാല്‍ ക്വാര്‍ട്ടറിലെത്തിയത്. ബ്രിട്ടന്റെ ആന്‍ഡി മുറെ, ഓസ്‌ട്രേലിയയുടെ നിക്ക് കിര്‍ഗിയോസിനെ നേരിടും.
വനിതാ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ മരിയ ഷറപ്പോവ, കാനഡയുടെ യൂജിനി ബുച്ചാര്‍ഡിനെ നേരിടും.
പുരുഷ സിംഗിള്‍സില്‍ സ്റ്റാന്‍ വാവ്‌റിങ്കയും, കെയി നിഷികോരിയും, വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഡൊമിനിക്ക സിബുല്‍ക്കോവയാണ് ക്വാര്‍ട്ടറില്‍ സെറീനയുടെ എതിരാളി. വിക്ടോറിയ അസരങ്കെയെ തോല്‍പ്പിച്ചാണ് സിബുള്‍ക്കോവയുടെ ക്വാര്‍ട്ടര്‍ പ്രവേശം.
മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ – ബ്രൂണോ സുവാരസ് സഖ്യവും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.