സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തും വനിത ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യവും പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ സൈനയില്‍ മാത്രമായി.
മൂന്നു ഗെയിം നീണ്ട പോരാട്ടത്തിലാണ് ലോക ഒന്നാം നമ്പര്‍ സൈന ചൈനയുടെ സണ്‍ യുവിനെ 21-19, 19-21, 21-14ന് പരാജയപ്പെടുത്തിയത്. ലോക നാലാം റാങ്ക് ശ്രീകാന്തിനെ ചൈനയുടെ ടിയാന്‍ ഹുവെയി 18-21, 21-17, 21-13ന് കീഴടക്കി.
ഡബിള്‍സില്‍ ജ്വാല ഗുട്ട -അശ്വിനി പൊന്നപ്പ സഖ്യത്തെ ഇന്തോനേഷ്യയുടെ നിത്യ കൃഷ്ണിന്ദ മഹേശ്വരി-ഗ്രേസിയ പോളി സഖ്യം 21-14, 21-10ന് തോല്‍പ്പിച്ചു.