ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: റാഫേല്‍ നദാല്‍ പുറത്തായി

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് മൂന്നാം സീഡ് റാഫേല്‍ നദാല്‍ പുറത്തായി. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിയച്ചിനോട് തോറ്റാണ് നദാല്‍ പുറത്തായത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍ 6-2, 6-0, 7-6.

18 തവണ ബര്‍ഡിയച്ചിനെ നേരിട്ടിട്ടുള്ള നദാലിന്റെ ആദ്യ തോല്‍വിയാണിത്. ഏഴാം സീഡായ ബെര്‍ഡിയാച്ച് ഒരവസരവും സ്പാനിഷ് താരത്തിന് നല്കിയില്ല. രണ്ടാം സെറ്റില്‍ ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെയാണ് ബെര്‍ഡിയച്ച് അവസാന നാലില്‍ സ്ഥാനം പിടിച്ചത്.

Top