മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് മുന്‍നിര താരങ്ങളുടെ പോരാട്ടം. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്, എട്ടാം റാങ്കുകാരനായ കാനഡയുടെ മിലോസ് റോണിച്ചിനെ നേരിടും.
നാലാം നമ്പര്‍ സ്വിസ് താരം സ്റ്റാന്‍ വോവ്‌റിങ്ക, ജപ്പാന്റെ കെയി നിഷികോരിയെ നേരിടും. വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസും, സ്ലോവാക്യയുടെ ഡൊമിനിക്ക സിബുള്‍ക്കോവയും തമ്മിലാണ് മത്സരം.
അമേരിക്കയുടെ വീനസ് വില്യംസ്, സ്വന്തം നാട്ടുകാരിയായ മാഡിസണ്‍ കെയ്‌സിനെ നേരിടും.
മിക്‌സഡ് ഡബിള്‍സില്‍, ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്‌സ്-മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യം, അലക്‌സാണ്ടര്‍ -പേയലവാക്കേവ സഖ്യത്തെ നേരിടും.