മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ മിക്‌സഡ് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സ്-മാര്‍ട്ടിന ഹിംഗിസ് സഖ്യം ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ സു വേ സിയേ-പാബ്ലോ കുയേവാസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്തോ-സ്വിസ് ജോഡി തോല്പിച്ചത്. സ്‌കോര്‍ 7-5, 6-4. പതിനഞ്ചാം ഗ്രാന്റ് സ്ലാം കിരീടത്തിനായാണ് പെയ്‌സ് ഫൈനലിലിനിറങ്ങുന്നത്. എട്ട് ഡബിള്‍സ് കിരീടങ്ങളും ആറ് മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും പെയ്‌സ് ഇതുവരെ നേടിയിട്ടുണ്ട്.
അതേസമയം സാനിയ മിര്‍സ-ബ്രൂണോ സോറസ് സഖ്യം സെമിയില്‍ തോറ്റ് പുറത്തായി. ക്രിസ്റ്റീന മഡനോവിക്-ഡാനിയേല്‍ നെസ്റ്റര്‍ സഖ്യത്തോടാണ് ഇവര്‍ തോറ്റത്. സ്‌കോര്‍ 3-6, 6-2, 10-8.