ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: കിരീടം സെറീനയ്ക്ക് സ്വന്തം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ സെറീന വില്യംസിന്. റഷ്യയുടെ മരിയ ഷറപ്പോവയെ കീഴടക്കിയാണ് സെറീന കിരീടം നേടിയത്. സ്‌കോര്‍: 6-3, 7-6, (7-5). സെറീനയുടെ 19 -ാം ഗ്രാന്‍ഡ് സ്ലാം വിജയമാണിത്.

ഇതോടെ മാര്‍ട്ടീന നവരതിലോവയുടെയും ക്രിസ് എവര്‍ട്ടിന്റെയും ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം വിജയങ്ങളുടെ റിക്കാര്‍ഡിന് ഒപ്പമെത്തി സെറീന.

2004 നുശേഷം സെറീനയെ പരാജയപ്പെടുത്താന്‍ ഷെറപ്പോവയ്ക്ക് കഴിഞ്ഞിരുന്നില്ല. കിരീടനേട്ടത്തോടെ സെറീന ഡബ്ലുടിഎ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഷെറപ്പോവയാണ് രണ്ടാം സ്ഥലത്ത്.

Top