മെല്‍ബണ്‍ :ഓസ്‌ട്രേലിയന്‍ ജെറ്റുകളുടെ ശക്തമായ ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് . ഇറാക്കില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ നടത്തിയ ആക്രമണത്തിലാണ് നിരവധി പേര്‍ കൊല്ലപ്പെട്ടതെന്ന് സേനാ വക്താവ് വെളിപ്പെടുത്തി.
യുഎഇയിലെ സേനാ ക്യാംപ് കഴിഞ്ഞ ദിവസം ജോ ഹോക്കി സന്ദര്‍ശിച്ചിരുന്നു. സൂപ്പര്‍ ഹോര്‍ണറ്റുകള്‍ ഉപയോഗിച്ചുള്ള ഓസ്‌ട്രേലിയയുടെ ആക്രമണ പദ്ധതികള്‍ വിജയം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്ന കണക്കുകള്‍ പുറത്തു വിടുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇറാക്കിനു പുറമെ ഭീകരരെ അമര്‍ച്ച ചെയ്യുവാന്‍ സൈന്യത്തെ അയക്കുമെന്ന് വക്താവ് വ്യക്തമാക്കി. ഇറാക്കിനു മുകളിലുടെ 43ഓളം സൂപ്പര്‍ ഹോര്‍ണറ്റുകളാണ് മൂന്നു ദിവസത്തിനുള്ളില്‍ പറന്നത്.
അതേ സമയം ഐ എസ് പോരാട്ടം രൂക്ഷമായ ഇറാഖിലേക്ക് പോകരുതെന്ന് ന്യൂസിലാന്റ് തങ്ങളുടെ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ ഇറാഖിലുള്ളവരോട് നാട്ടിലേക്ക് മടങ്ങാന്‍ ന്യൂസിലാന്റ് വിദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 25 കിലോ മീറ്റര്‍ ചുറ്റളവില്‍ ഐ എസ് സ്വാധീനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ന്യൂസിലാന്റ് നിര്‍ദേശം.