മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും റെക്കോര്‍ഡ് കുതിപ്പ്. സെന്‍സെക്‌സ് 167 പോയിന്റ് വരെ ഉയര്‍ന്ന് 28,114 ലും നിഫ്റ്റി 38 പോയിന്റ് വരെ ഉയര്‍ന്ന് 8,406 പോയിന്റിലും വ്യാപാരം തുടരുന്നു.
നവംബറില്‍ ഇത് രണ്ടാംതവണയാണ് വിപണി റെക്കോര്‍ഡ് മുന്നേറ്റം രേഖപ്പെടുത്തുന്നത്. ഊര്‍ജ്ജം, ബാങ്കിംഗ് ഓഹരികളാണ് നേട്ടം രേഖപ്പെടുത്തുന്നത്. 504 ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോള്‍ 141 ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.
ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങി മിക്ക ഓഹരികളും നേട്ടം കൊയ്തു. ടാറ്റാ സ്റ്റീല്‍, എല്‍ ആന്‍ഡ് ടി, മാരുതി സുസുക്കി ഓഹരികള്‍ നഷ്ടത്തിലാണ്.
അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേട്ടം. 61.48 രൂപയാണ് ഇപ്പോഴത്തെ വിനിമയ നിരക്ക്.