ഓഹരി വിപണികളില്‍ മുന്നേറ്റം

മുംബൈ: ആഭ്യന്തര ഓഹരി വിപണികളില്‍ മുന്നേറ്റം. തുടക്ക വ്യാപാരത്തില്‍ വിപണികളെല്ലാം മികച്ച മുന്നേറ്റമാണ് നടത്തിയത്. സെന്‍സെക്‌സ് 130.72 പോയിന്റ് മുന്നേറ്റം നടത്തി 28,294.1 എന്ന നിലയിലെത്തി. കഴിഞ്ഞ ദിവസം 14.59 പോയിന്റ് നേട്ടത്തോടെയാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 29.75 പോയിന്റ് നേട്ടത്തോടെ 8,455.55 എന്ന നിലയിലെത്തി. ആഗോള വിപണികളിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.

Top