മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 541 പോയിന്റും നിഫ്ടി 165 പോയിന്റും ഇടിഞ്ഞു. യൂറോപ്യന്‍ വിപണിയില്‍നിന്നുള്ള മോശം സൂചനകളാണ് ഇന്ത്യന്‍ വിപണിയെ തളര്‍ത്തിയത്.
25651ലാണു മുംബൈ സൂചിക വ്യാപാരം അവസാനിപ്പിച്ചത്. നിഫ്ടി 7812ല്‍ ക്ലോസ് ചെയ്തു. രാവിലെ നേരിയ നേട്ടത്തോടെ തുടങ്ങിയ വിപണിയില്‍ ഉച്ചയോടെ കനത്ത തിരിച്ചടിയുണ്ടാവുകയായിരുന്നു. മെറ്റല്‍ വിഭാഗം ഓഹരികളിലാണു കൂടുതല്‍ വില്‍പ്പന സമ്മര്‍ദം അനുഭവപ്പെട്ടത്.
വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ എന്നിവയാണു നഷ്ടം നേരിട്ട പ്രമുഖ ഓഹരികള്‍. വിപ്രോ, എം ആന്‍ഡ് എം, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ് എന്നിവ നേട്ടമുണ്ടാക്കി.