മുംബൈ: കരുത്ത് തെളിയിച്ച് രാജ്യത്തെ വിപണികള്‍ കുതിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 309 പോയന്റ് ഉയര്‍ന്ന് 26051ലും നിഫ്റ്റി 96 പോയന്റ് ഉയര്‍ന്ന് 7,905ലുമെത്തി. രുപയുടെ മൂല്യത്തിലും വര്‍ധനവുണ്ടായി.
ഡോളറിനെതിരെ 23 പൈസയുടെ നേട്ടത്തില്‍ 66.41 ആണ് രൂപയുടെ മൂല്യം. ബിപിസിഎല്‍, ടെക് മഹീന്ദ്ര, എന്‍ടിപിസി, ലുപിന്‍, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലാണ്. ഒഎന്‍ജിസി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ടാറ്റ പവര്‍, ഐഎഫ്‌സിഐ, ടിവിഎസ് മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.
ആഗോള വിപണികളിലെ തകര്‍ച്ചയെ തുടര്‍ന്ന് 1624 പോയന്റാണ് കഴിഞ്ഞദിവസം വിപണിക്ക് നഷ്ടമായത്.