മുംബൈ: ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സും നിഫ്റ്റിയും തകര്‍ച്ചയിലാണ്. നിലവില്‍ ദേശീയ സൂചിക 8,400 നും താഴെയാണ്. കമ്പനികളുടെ നാലാം പാദഫലങ്ങള്‍ പ്രതികൂലമായതാണ് വിപണിയെ സ്വാധീനിക്കുന്നത്.
241 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയതിനേത്തുടര്‍ന്ന് കെയ്ന്‍ ഇന്ത്യാ ഓഹരിവിലയില്‍ 5.3 ശതമാനം ഇടിവുണ്ടായി.
എസ്ബിഐ, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി ഓഹരികള്‍ നേട്ടമുണ്ടാക്കുന്നു. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, സിപ്ലാ, മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്ര ഓഹരികള്‍ നഷ്ടത്തിലാണ്. ഇന്‍ഫോസിസിന്റെ നാലാം പാദഫലം ഇന്നു വരാനിരിക്കുന്നത് വിപണിയെ സ്വാധീനിക്കാനിടയുണ്ട്.
ഡോളറിനെതിരേ മെച്ചപ്പെട്ട നിലയില്‍ വ്യാപാരം ആരംഭിച്ചെങ്കിലും രൂപ ഇപ്പോള്‍ തകര്‍ച്ച നേരിടുന്നു.്.
സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പവന് 20,000 രൂപ. ഗ്രാമിന് 2,500. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണം ഔണ്‍സിന് 3.32 ഡോളര്‍ കുറഞ്ഞ് 1,191 ഡോളറായി.