ഓഹരി വിപണിയില്‍ നേട്ടമില്ലാതെ വീണ്ടുമൊരു ആഴ്ചകൂടി

മുംബൈ: ഓഹരി വിപണി നേട്ടമില്ലാതെ വീണ്ടുമൊരു ആഴ്ചകൂടി പിന്നിട്ടു. തുടര്‍ച്ചയായി ഏഴ് വ്യാപാര ദിനങ്ങളില്‍ നഷ്ടം നേരിട്ട സെന്‍സെക്‌സ് സൂചിക 1.06 പോയന്റ് നേട്ടത്തില്‍ 27458.64ലും നിഫ്റ്റി സൂചിക 0.75 പോയന്റ് നഷ്ടത്തില്‍ 8341.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1092 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1777 ഓഹരികള്‍ നേട്ടത്തലുമായിരുന്നു.

ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, എസ്ബിഐ, എല്‍ആന്റ്ടി, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, വിപ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി, എംആന്റ്എം, ഐഡിയ സെല്ലുലാര്‍, കെയിന്‍ ഇന്ത്യ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top