മുംബൈ: ഓഹരി വിപണി മുന്നേറ്റത്തോടെ വ്യാപാരം പുരോഗമിക്കുന്നു. സെന്‍സെക്‌സ് 140 പോയിന്റ് ഉയര്‍ന്ന് 29,240 നു മുകളിലാണു വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 8,840 നു മുകളിലാണു വ്യാപാരം നടക്കുന്നത്.
വ്യവസായ വികസനത്തിനു മുന്‍തൂക്കം നല്‍കുന്ന പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണിയിലെ നേട്ടത്തിനു കാരണമായി വിദഗ്ധര്‍ ചൂട്ടിക്കാട്ടുന്നത്. ഒപ്പം പ്രമുഖ കമ്പനികള്‍ മൂന്നാം പാദത്തില്‍ മികച്ച നേട്ടമുണ്ടാക്കിയതും വിപണിയില്‍ വാങ്ങലിനു കാരണമായി.