ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം; നിഫ്റ്റിക്ക് നേട്ടം

മുംബൈ: ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം. സെന്‍സെക്‌സ് സൂചിക 5.83 പോയന്റ് നഷ്ടത്തില്‍ 28879.38ല്‍ വ്യാപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 2.05 പോയന്റ് നേട്ടത്തില്‍ 8780.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.4 ശതമാനവും 1.1 ശതമാനവും നേട്ടമുണ്ടാക്കി. 1641 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1181 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

തുടര്‍ച്ചയായ നാല് വ്യാപരദിനങ്ങളിലായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് 10 ശതമാനത്തോളം നേട്ടമുണ്ടാക്കി. ഐഡിയ, സെസ സ്‌റ്റെര്‍ലൈറ്റ്, എന്‍എംഡിസി, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലും സിപ്ല, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ലുപിന്‍, ടെക് മഹീന്ദ്ര തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്യത്.

Top