ഓഹരി വിപണി നഷ്ടത്തില്‍

മുംബൈ: മുംബൈസൂചിക 588.15 പോയിന്റ് ഇടിഞ്ഞ് 27254.17ലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. നിഫ്ടി 8300നു താഴെയെത്തി. ബിഎസ്ഇയിലെ 30 ഓഹരികളില്‍ ഇടിവുണ്ടായി.

ഓട്ടോ, ഐടി, ക്യാപിറ്റല്‍ ഗുഡ്‌സ് എന്നീ മേഖലകളെ ബാധിച്ചു. നിഫ്ടിയില്‍ 2.08 ശതമാനത്തോളമാണ് ഇടിവ്. 174.40 പോയിന്റ് താഴ്ന്ന് 8300ന്റെ നിലവാരത്തിലാണ് ഇപ്പോള്‍ വ്യാപാരം. എണ്ണ വിലയിലെ തകര്‍ച്ചയെത്തുടര്‍ന്നു വില്‍പ്പന സമ്മര്‍ദം ഏറിയത് ഓഹരികളില്‍ പ്രതിഫലിക്കുകയായിരുന്നു.

യൂറോപ്യന്‍ യൂണിയനില്‍നിന്നു ഗ്രീസ് പിന്മാറിയേക്കുമെന്ന ആശങ്കകളും അന്താരാഷ്ട്ര ഓഹരി വിപണികളെ ബാധിച്ചിട്ടുണ്ട്.

ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഗെയില്‍, എച്ച്ഡിഎഫ്‌സി ലിമിറ്റഡ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോ, ഇന്‍ഫോസിസ്, എല്‍ ആന്‍ഡ് ടി, മാരുതി സുസുക്കി, റിലയന്‍സ്, എസ്ബിഐ, സണ്‍ ഫാര്‍മ, ടാറ്റ പവര്‍, ടിസിഎസ്, വിപ്രോ തുടങ്ങിയ ഓഹരികളെല്ലാം നഷ്ടത്തിലാണ്.

Top