മുംബൈ: റിസര്‍വ് ബാങ്കിന്റെ ദ്വൈമാസ ധന അവലോകന നയം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ഓഹരി വിപണികളില്‍ നഷ്ടം. സെന്‍സെക്‌സ് സൂചിക 44 പോയന്റ് താഴ്ചയോടെ 26552ലും നിഫ്റ്റി 13 പോയന്റ് കുറഞ്ഞ് 7945ലുമാണ് വ്യാപാരം ആരംഭിച്ചത്.
364 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 198 ഓഹരികള്‍ നേട്ടത്തിലുമാണ്. ഡോ. റെഡ്ഡീസ് ലാബ്, ടാറ്റ പവര്‍, എംആന്റ്എം, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ തുടങ്ങിയവയാണ് നേട്ടത്തില്‍ വ്യാപാരം നടക്കുന്നത്.
ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ഭേല്‍, റിലയന്‍സ്, എസ്ബിഐ തുടങ്ങിയവയാണ് നഷ്ടത്തില്‍. ഡോളറിനെതിരെ ഏഴ് പൈസയുടെ നഷ്ടത്തിലാണ് രൂപയുടെ ഇടപാട് ആരംഭിച്ചത്. 61.60 രൂപയാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം.