ഓഹരി വിപണി: സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തില്‍ വ്യാപാരം തുടരുന്നു

മുംബൈ: ഓഹരി വിപണികളില്‍ നഷ്ടം. സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്‌സ് സൂചിക 227 പോയന്റ് താഴ്ന്ന് 27000ലും നിഫ്റ്റി 69 പോയന്റ് നഷ്ടത്തില്‍ 8169ലുമാണ് വ്യാപാരം നടക്കുന്നത്.

ലാഭമെടുപ്പു കൂടിയതാണ് വിപണിക്കു തിരിച്ചടിയായത്. വില്‍പ്പന സമ്മര്‍ദ്ദം കൂടിയത് പല ഓഹരികളുടെയും വിലയിടിവിന് കാരണമായി.

മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്‌സ് നടപ്പാക്കാനുള്ള തീരുമാനം വിപണിക്കു പ്രതികൂലമായതായും വിലയിരുത്തലുണ്ട്. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ വിപണി നേട്ടത്തിലേക്കു തിരിച്ചു വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി ഓഹരികളുടെ വില കൂടി. നിഫ്റ്റിയില്‍ തുടക്കം കുറിച്ച ബോഷ് ഓഹരിവിലകള്‍ 2 ശതമാനം ഉയര്‍ന്നു.

എച്ച്ഡിഎഫ്‌സി, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നഷ്ടത്തിലാണ്.

സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പവന് 20,280 രൂപ. ഗ്രാമിന് 2,535 രൂപ.

Top